Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accused Apprehended

വ​ധ​ശ്ര​മം ഉൾപ്പടെ 17 കേ​സു​ക​ൾ; പ്രതിയെ പി​ടി​കൂ​ടിയത് മ​ഹാ​രാ​ഷ്ട്ര പൊ​ലി​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ​

തി​രു​വ​ന​ന്ത​പു​രം: വ​ധ​ശ്ര​മം തു​ട​ങ്ങി 17 കേ​സു​ക​ളി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ല​ഗാ​ൻ മ​നു, കെ​ജി​എ​ഫ് മ​നു എ​ന്നീ പേ​രു​ക​ളി​ൽ വി​ളി​ക്കു​ന്ന തി​രു​വ​ല്ലം പാ​ല​പ്പൂ​ര് സ്വ​ദേ​ശി മ​നു​കു​മാ​റി​നെ​യാ​ണ് (34) തി​രു​വ​ല്ലം പൊ​ലി​സ് അ​റ​സ്‌​റ്റു ചെ​യ്‌​ത​ത്‌. ബെം​ഗ​ളൂ​രു​വി​ൽ​നി​ന്നു സം​സ്ഥാ​ന​ത്തേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന പ്ര​ധാ​ന ക​ണ്ണി​യു​മാ​ണ് പ്ര​തി.

‌ക​ഞ്ചാ​വ് കേ​സി​ൽ പൊ​ലി​സി​നു ഒ​റ്റി​ക്കൊ​ടു​ത്തു എ​ന്ന പേ​രി​ൽ മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി​യെ പാ​ല​പ്പൂ​രി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി സം​ഘം ചേ​ർ​ന്ന് ബി​യ​ർ കൂ​പ്പി ഉ​പ​യോ​ഗി​ച്ചു ത​ല​യ്ക്ക​ടി​ച്ചു ഗു​രു​ത​ര പ​രു​ക്കേ​ൽ​പ്പി​ച്ച കേ​സി​ലാ​ണ് ഇ​പ്പോ​ൾ അ​റ​സ്‌​റ്റി​ലാ​യ​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണി​യാ​ൾ. കേ​സി​ലെ മ​റ്റ് ര​ണ്ട് പ്ര​തി​ക​ൾ നേ​ര​ത്തെ അ​റ​സ്‌​റ്റി​ലാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ബെം​ഗ​ളൂ​രു​വി​ലേ​ക്ക് മു​ങ്ങി​യ ഇ​യാ​ൾ പൊ​ലിസ് പി​ന്തു​ട​രു​ന്ന വി​വ​ര​മ​റി​ഞ്ഞ് മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് ക​ട​ന്നു. തി​രു​വ​ല്ലം എ​സ്ഐ സ​ന്തോ​ഷ് ഉ​ൾ​പ്പെ​ട്ട പൊ​ലി​സ് സം​ഘം മ​ഹാ​രാ​ഷ്ട്ര പൊ​ലി​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്. തി​രു​വ​ല്ലം കൂ​ടാ​തെ കോ​വ​ളം, വ​ട്ടി​യൂ​ർ​ക്കാ​വ് സ്റ്റേ​ഷ​നു​ക​ളി​ൽ മ​നു​വി​ന് കേ​സു​ക​ളു​ണ്ട്. ഇ​യാ​ൾ​ക്കെ​തി​രെ കാ​പ്പ ചു​മ​ത്താ​നാ​ണ് തീ​രു​മാ​നം. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

 

Latest News

Corehub Up